അയ്യപ്പഭക്തർക്ക് ആശ്വാസമേകി യൂത്ത് കോണ്‍ഗ്രസിന്‍റെ ഭക്ഷണവണ്ടി

Jaihind Webdesk
Wednesday, December 13, 2023

 

പത്തനംതിട്ട: ദാഹജലത്തിനായി വലഞ്ഞ അയ്യപ്പഭക്തർക്ക് ആശ്വാസമേകി യൂത്ത് കോൺഗ്രസിന്‍റെ ഭക്ഷണ വണ്ടി. ഇലവുങ്കലിൽ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ദാഹജലനത്തിനായി വലഞ്ഞ അയ്യപ്പഭക്തർക്ക് സ്വാന്തനമേകുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലുള്ള ഭക്ഷണ വണ്ടി.

അയ്യപ്പഭക്തർ തീർത്ഥാടന കാലത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്‌ക്കിലെ പ്രതിനിധികൾ മാതൃകാ പരമായ പ്രവർത്തനവുമായി രംഗത്തു വന്നത്. ഭക്ഷണ വണ്ടിയുടെ പര്യടനം വരും ദിവസങ്ങളിലും തുടരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അറിയിച്ചു. യൂത്ത് കോൺഗ്രസ്-കെഎസ്‌യു ഭാരവാഹികളായ സുനിൽ യമുന, കാർത്തിക്ക് മുരിങ്ങമംഗലം, അഖിൽ സന്തോഷ്, അസ്‌ലം കെ അനൂപ് എന്നിവർ നേതൃത്വം നൽകി.