ദുബായ് : ദുരിതത്തിലായ പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ പത്ത് വിമാന ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ തയ്യാറായി മൂന്ന് സഹോദരങ്ങളായ പ്രവാസി വിദ്യാര്‍ഥികള്‍ രംഗത്ത് വന്നു. യൂത്ത് കോണ്‍ഗ്രസിന് കീഴിലുള്ള യൂത്ത് കെയര്‍ പദ്ധതി വഴിയായിട്ടാണ് ഇവര്‍ ഈ സഹായ പദ്ധതിയില്‍ കണ്ണികളായത്.
യുഎഇയിലെ റാസല്‍ഖൈമ കേന്ദ്രമായ മുഹമ്മദ് തസ്ലീമ്, മുഹമ്മദ് റോഷന്‍, മുഹമ്മദ് അക്മല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇത്തരത്തില്‍ പത്തു വിമാന ടിക്കറ്റുകള്‍ നല്‍കും. യൂത്ത് പവര്‍ യു.എ.ഇ എന്ന, യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ കൂടിയാണ് മൂവരും. യുത്ത് പവറിന്റെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ നടക്കുന്ന കോവിഡ് പ്രവര്‍ത്തനങ്ങള്‍ വഴിയും, മറ്റു വാര്‍ത്തകള്‍ വഴിയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഈ തീരുമാനം എടുത്തതെന്ന് ഇവര്‍ പറഞ്ഞു. ഇതിനിടെ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം എല്‍ എ, പ്രവാസികള്‍ കൂടിയായ മൂന്നു സഹോദരങ്ങളെയും അഭിനന്ദിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പും എഴുതിയിരുന്നു.