കൊവിഡ് ബാധിതർക്ക് സ്നേഹവും ആശ്വാസവുമേകി മഞ്ജു വാര്യർ ഓൺ കോളില്‍; അടുത്ത അതിഥികള്‍ ജയറാമും പാർവ്വതിയും കാളിദാസനും

Jaihind News Bureau
Friday, April 3, 2020

തിരുവനന്തപുരം:  യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായ ഓൺ കോൾ പരിപാടിയിൽ നിരവധിയാളുകൾക്ക് ആശ്വാസവും കരുതലും പകർന്ന് മലയാളത്തിന്‍റെ പ്രിയ താരം മഞ്ജു വാര്യർ. കൊവിഡ് ബാധിതരെയും അവരെ ചികിത്സിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മെഡിക്കൽ സംഘത്തെയും, ക്വാറന്‍റീന്‍ ചെയ്യപ്പെട്ടവരെയും, ഈ അടിയന്തിര സാഹചര്യത്തിൽ മികവാർന്ന സേവനത്തിലേർപ്പെട്ടിരിക്കുന്നവരെയും വിളിച്ച് തങ്ങൾ തനിച്ചല്ലായെന്ന ആത്മവിശ്വാസം പകർന്ന് നല്‍കുകയായിരുന്നു മഞ്ജു.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ യൂത്ത് കെയറിന്‍റെ ‘ഓൺ കോൾ’ പരിപാടിയിൽ ഭാഗമാകുവാൻ നിരവധിയാളുകളാണ് ബന്ധപ്പെടുന്നത്. ആദ്യ ദിവസം ഓൺ കോളിലൂടെ സംവദിച്ചത് നിവിൻ പോളിയായിരുന്നു. അടുത്ത ദിവസം മലയാളിയുടെ പ്രിയ താര കുടുംബത്തിലെ അംഗളായ ജയറാമും , പാർവ്വതിയും കാളിദാസനുമാണ് ഓൺ കോളിന്‍റെ ഭാഗമാകുന്നത്.