ലക്ഷദ്വീപിലെ പ്രതിഷേധം : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍ ; പ്രതികാരനടപടി തുടര്‍ന്ന് ഭരണകൂടം

Jaihind Webdesk
Friday, May 28, 2021

കവരത്തി: ലക്ഷദ്വീപിൽ കളക്ടറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചതിന്‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു. 12  പ്രവർത്തകരെയാണ്‌ ഏഴ് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലെടുത്തത്.

കിൽത്താൻ ദ്വീപ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി റഹ്മത്തുള്ളയടക്കം 12 പ്രവർത്തകരാണ് റിമാന്റിലായത്. ക്രിമിനൽ ഗൂഢാലോചന, മാനഹാനി, നിയമ വിരുദ്ധമായി ഒത്തുകൂടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ദുരന്ത നിവാരണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്‌. ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ പിന്നോട്ട് പോകില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും ലക്ഷദ്വീപ് ഘടകം യൂത്ത് കോൺഗ്രസ് പ്രസിഡഡന്റ് അക്ബർ അലി ജയ്ഹിന്ദ് ന്യൂസിനോട് വ്യക്തമാക്കി.