കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ പരിപാടിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി ഗസ്റ്റ്ഹൗസില്‍ തുടരുമ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്.. മാസപ്പടികേസിലെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ പേരുള്‍പ്പെട്ടതോടെ പിണറായി വിജയന്‍ രാജിവവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയിലാണ് വീണയുടെ പേരുള്‍പ്പെട്ടതെന്ന് പിണറായിയും സമ്മതിക്കുന്നുണ്ട്. അനധികൃത പണം വാങ്ങിയതില്‍ അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ പേരുള്‍പ്പെട്ടതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ എറണാകുളം ഗസ്റ്റ് ഹൗസില്‍ കരിങ്കൊടി കാണിച്ചത്. സിജോ ജോസഫിന്റെ നേതൃത്വത്തില്‍ ഗസ്റ്റ് ഹൗസിനകത്തേക്കു ഇരച്ചു കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. അകത്തേക്ക് കയറിയ പ്രവര്‍ത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് പുറത്തേക്കിറക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്വാതിഷ് സത്യന്‍, ഷാജഹാന്‍ പി വൈ, കെ.എസ്.യൂ സംസ്ഥാന സെക്രട്ടറി മിവ ജോളി, നിയോജകമണ്ഡലം പ്രസിഡന്റ് ജെര്‍ജസ്, ജില്ലാ ഭാരവാഹികളായ ഷിറാസ്, സനല്‍ തോമസ്, അഷ്റഫ് ബി എന്നിവര്‍ നേതൃത്വം നല്‍കി
എറണാകുളം ഗസ്റ്റ് ഹൗസിന്റെ രണ്ടു ഗേറ്റുകളും അടച്ച് പോലീസ് പ്രതിരോധിക്കുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. ജനങ്ങളുടെ നികുതിപ്പണം മകളുടെ ബിസിനസ്സിലേക്ക് ഇന്‍വസ്റ്റ് ചെയ്തു എന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ല എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയുമാണ്