മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ബസ്സ് യാത്രക്കാര്‍ക്കും മറ്റും പെരുന്നാള്‍ വിഭവങ്ങള്‍ നല്‍കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചായിരുന്നു പരിപാടി. കൊണ്ടോട്ടി മുനിസിപ്പല്‍ പ്രവര്‍ത്തകരാണ് ബസ് യാത്രക്കാര്‍, എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രക്കാര്‍, കൊണ്ടോട്ടി താലൂക്ക് ആശുപത്രി ജീവനക്കാര്‍, രോഗികള്‍, തെരുവില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം നല്‍കി മാതൃകയായത്.
മുന്‍വര്‍ഷങ്ങളിലും കൊണ്ടോട്ടി മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയാത്രികര്‍ക്കും മറ്റും പെരുന്നാള്‍ വിഭവങ്ങള്‍ നല്‍കാറുണ്ട്. കിഷോര്‍ കൈതക്കോട് ഉദ്ഘാടനം നിര്‍വഹിച്ചു. സി.കെ ജിഹാദ്, ലുക്മാന്‍ കാരി, അനില്‍കുമാര്‍ വി എന്നിവര്‍ നേതൃത്വം നല്‍കി.