മന്ത്രിയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തു; പരാതിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍

പാലക്കാട്: മന്ത്രി എംബി  രാജേഷിന്റെ വാഹനവ്യൂഹം തടസപ്പെടുത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ വച്ചതായി പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശ്രീജിത്ത് പി എസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ ഷോപ്പിലേക്ക് മരുന്നുകൊണ്ടുപോവുകയായിരുന്നു ശ്രീജിത്ത്. പാലക്കാട് സൗത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്. മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസപ്പെടുത്തിയെന്ന് പറഞ്ഞാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും മരുന്നുമായി കാറിൽ പോകുമ്പോഴാണ് സംഭവമുണ്ടായതെന്നും  ശ്രീജിത്ത് പറയുന്നു. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. ഒരു മണിക്കൂറിന് ശേഷമാണ് പോലീസ് ശ്രീജിത്തിനെ വിട്ടയച്ചത്.

Comments (0)
Add Comment