ക്രിസ്മസ് ദിനത്തിൽ സ്നേഹ സമ്മാനവുമായി യൂത്ത് കോൺഗ്രസ്

Jaihind Webdesk
Sunday, December 25, 2022

പത്തനംതിട്ട: ക്രിസ്മസ് ദിനത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചീകരണ തൊഴിലാളികൾക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും സ്നേഹ സമ്മാനമായി ക്രിസ്മസ് കേക്ക് നൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

ശബരിമലയിലേക്ക് പോകാനായി ജില്ലാ ആസ്ഥാനത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തുന്ന അയ്യപ്പഭക്തരെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ് ആരംഭിച്ച ഹെൽപ്പ് ഡെസ്കിന് നേതൃത്വം നൽകുന്ന പ്രവർത്തകരാണ് സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ സ്നേഹ സമ്മാനം നൽകിയത്. തെരുവിൽ കഴിയുന്ന പാവങ്ങള്‍ക്ക് പൊതിച്ചോറും വിതരണം ചെയ്തു.

യൂത്ത് കോൺഗ്രസ് നേതാക്കളായ അഖിൽ സന്തോഷ്, അസ്‌ലം കെ അനൂപ്, കാർത്തിക്ക് മുരിങ്ങമംഗലം, രാധാകൃഷ്ണൻ വെട്ടൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.