കൊവിഡ് രോഗികൾക്ക്  സൗജന്യ വാഹന സർവീസുമായി യൂത്ത് കോൺഗ്രസ്‌ ; പ്രതിസന്ധിയിൽ യുവതയുടെ കരുതൽ

Jaihind Webdesk
Friday, April 30, 2021

 

കൊച്ചി : കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സൗജന്യ വാഹന സർവീസുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തിലാണ് വാഹന സർവീസ് ആരംഭിച്ചിരിക്കുന്നത്. ടെസ്റ്റിനും മരുന്നിനുമായി രോഗികൾക്ക് ആശുപത്രിയിൽ പോയി വരുന്നതിനായിട്ടാണ് സൗജന്യ വാഹന സർവീസ് നൽകുക.

കൊവിഡ് പോസിറ്റീവായി യാത്രക്ക് സൗകര്യം ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന  ആളുകൾ  ആശുപത്രിയിൽ പോയി വരുന്നതിനായി പ്രത്യേകം തയ്യാർ ചെയ്ത സ്വകാര്യ ടാക്സികളെ ആശ്രയിക്കുമ്പോൾ വലിയ സാമ്പത്തിക ചെലവ് വരുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്കും സ്വന്തമായി വാഹനമില്ലാത്തവർക്കും തികച്ചും സൗജന്യമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നൽകുന്ന ഈ സേവനം മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയും 24 മണിക്കൂറും ലഭ്യമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ്  സമീർ കോണിക്കൽ അറിയിച്ചു.

യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസ് ആരംഭിക്കുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു, കെ പി സി സി ജനറൽ സെക്രട്ടറിമാരായ  മാത്യു കുഴൽനാടൻ, കെ എം സലീം,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി  മുഹമ്മദ് റഫീഖ്, എൽദോ വട്ടക്കാവിൽ,ജില്ലാ നേതാക്കളായ ഷാൻ മുഹമ്മദ്, റിയാസ് താമരപ്പിള്ളിൽ, സുബാഷ് കടക്കോട്ട്, കബീർ പൂക്കടാശേരിൽ,റംഷാദ് റഫീഖ്,ജെയിംസ് ജോഷി, ജിന്റോ ടോമി, അലി ഇലഞ്ഞായിൽ, മൂസ മുളവൂർ, രൂപൻ സേവ്യർ,ഷാഫി കബീർ,മൊയ്‌ദീൻ ഖുറൈശി തുടങ്ങിയവർ സംസാരിച്ചു. സേവനത്തിനായി 8086332844 എന്ന നമ്പറിൽ ബന്ധപ്പെടുക.