വിഷു സമ്മാനമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Jaihind News Bureau
Tuesday, April 14, 2020

ഹരിപ്പാട് നിയോജക മണ്ഡലത്തിലെ നിർദ്ധനരായവർക്ക് വിഷു സമ്മാനമായി പച്ചക്കറി കിറ്റുകൾ നൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലാണ് പച്ചക്കറി വിതരണം നടത്തുന്നത്

ലോക്ക് ഡൗണിൽ ദുരിതം നേരിടുന്ന ആയിരത്തോളം നിർദ്ധന കുടുംബങ്ങൾക്കാണ് യൂത്ത് കെയറിന്റെ നേതൃത്വത്തിൽ കിറ്റുകൾ തയ്യാറാക്കിയത്. അൻപതിനായിരം രൂപയുടെ പച്ചക്കറികളാണ് വിതരണം ചെയ്തത് . സമീപ മേഖലകളിലെ പച്ചക്കറി കർഷകരിൽ നിന്നാണ് വിതരണത്തിനാവശ്യമായ പച്ചക്കറികളിൽ ഏറിയ പങ്കും സമാഹരിച്ചത്. നിർധന കുടുംബങ്ങളെ സഹായിക്കുന്നതിനൊപ്പം കാർഷികോൽപന്നങ്ങൾ വിറ്റഴിക്കാൻ വിപണി കിട്ടാതെ ബുദ്ധിമുട്ടുന്ന കർഷകർക്ക് ആശ്വാസം പകരുക കൂടിയായിരുന്നു പ്രവർത്തകരുടെ ലക്ഷ്യമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ പറഞ്ഞു.

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖാവരണവും, കൈയുറകളും ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ചായിരുന്നു പച്ചക്കറി സംഭരണവും വിതരണവും
പച്ചക്കറികൾക്ക് വില കൂടിയതും ലഭ്യത കുറഞ്ഞതും മുലം നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടിലായിരുന്നു. ഇവർക്ക് ഈ കിറ്റുകൾ ഏറെ ആശ്വാസമായി.