ആശാവര്‍ക്കര്‍മാരുടെ അതിജീവന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയറ്റ് മാര്‍ച്ച് . സാധാരണക്കാരിന്റെ അതിജീവനസമരത്തെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് കേരളത്തിന്റെ യുവജനത ഉയര്‍ത്തിയത്്. സമരക്കാര്‍ക്കു നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ച പോലീസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ബലപ്രയോഗവും നടത്തി.സമരം അടിയന്തരമായി ഒത്തുതീര്‍പ്പാക്കി യില്ലെങ്കില്‍ ആരോഗ്യമന്ത്രിയെ വഴിയില്‍ തടയുന്നതുള്‍പ്പെടെയുള്ള സമര പരിപാടി ആരംഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി
സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടറിയേറ്റിനു മുന്നില്‍ 18 ദിവസമായി സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേം അറിയിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലിസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗവും ആരംഭിച്ചു. ശക്തമായ പ്രതിരോധമാണ് പ്രവര്‍ത്തകര്‍ പൊലീസിനു നേരേ ഉയര്‍ത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ തള്ളിനീക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു.
പൊലീസ് പ്രതിരോധം ഭേദിച്ച് ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാരിക്കേഡിന് മുകളില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം എന്ന ബാനര്‍ സ്ഥാപിച്ചു . ഇതോടെ വീണ്ടും ജലപീരങ്കി പ്രയോഗമുണ്ടായി. സെക്രട്ടറിയേറ്റിനുള്ളിലേക്ക് പ്രവേശിക്കുവാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് വിഫലമാക്കി. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ വിവിധ ഗേറ്റുകളില്‍ പ്രതിഷേധം തുടര്‍ന്നു.
പ്രവര്‍ത്തകരും പോലിസും തമ്മില്‍ നിരവധി തവണ ഉന്തും തള്ളും വാക്കേ റ്റവുമുണ്ടായി.പ്രവര്‍ത്തകര്‍ക്ക് നേരെ പലതവണ പോലീസ് ബലപ്രയോഗം നടത്തി. ഇതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം സെക്രട്ടറിയേറ്റിന്റെ വിവിധ കവാടങ്ങളിലേക്ക് മാറ്റി.സെക്രട്ടറിയേറ്റിനുള്ളിലേക്ക് തള്ളി കയറുവാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ പലയിടങ്ങളില്‍ സംഘര്‍ഷവസ്ഥ ഉണ്ടായി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിച്ചതോടെ പോലീസിന്റെ ബാരിക്കേഡുകള്‍ റോഡില്‍ നിരത്തി. വിവിധ കവാടങ്ങളിലെ പ്രതിഷേധങ്ങള്‍ക്ക് ശേഷം സമരവേദിയിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ ആശാവര്‍ക്കര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.
സമരം ഒത്തുതീര്‍പ്പാക്കുവാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ആരോഗ്യ മന്ത്രിയെ വഴിയില്‍ തടയുന്നതു ഉള്‍പ്പെടെയുള്ള സമര പരിപാടി ആരംഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ പറഞ്ഞു. ഏറെ നേരത്തെ ശക്തമായ പ്രതിഷേധത്തിനുശേഷം പ്രവര്‍ത്തകര്‍ പ്രകടനമായി മടങ്ങി.