‘യുവ ചിന്തന്‍ ശിവിര്‍ പാലക്കാട്’; യൂത്ത് കോൺഗ്രസ് സംസ്ഥാന തല ക്യാമ്പിന് ജൂലൈ 1ന് തുടക്കമാകും

Jaihind Webdesk
Thursday, June 30, 2022

 

പാലക്കാട്: യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാനതല ക്യാമ്പ് ജൂലൈ 1 മുതൽ മൂന്ന് ദിവസങ്ങളിലായി പാലക്കാട് അഹല്യ ക്യാമ്പസിൽ നടക്കും. ക്യാമ്പിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎല്‍എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യുവ ചിന്തൻ ശിവിർ എന്ന പേരിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. വെളളിയാഴ്ച ചേരുന്ന ക്യാമ്പിൽ സംസ്ഥാന തല പ്രതിനിധികൾ 6 വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ ക്യാമ്പിനെ അഭിസംബോധന ചെയ്യും.