തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ കുടിവെള്ളമില്ല; സംവിധാനമൊരുക്കി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, March 22, 2023

 

 പത്തനംതിട്ട: ലോക ജല ദിനത്തിൽ തിരുവല്ല ബസ് സ്റ്റാന്‍ഡിൽ കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കെറ്റിഡിഎഫ്സിയുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിൽ കുടിവെള്ള വിതരണ സംവിധാനം മാസങ്ങളായി തകരാറിലായതിനാൽ യാത്രക്കാർക്ക് പണം മുടക്കി വെള്ളം വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്.

പുതിയ മെഷീൻ അനുവദിച്ചെങ്കിലും കെട്ടിടത്തിൽ സ്ഥാപിക്കാൻ കെറ്റിഡിഎഫ്സി അനുവാദം നൽകാത്തതാണ് കുടിവെള്ള വിതരണം തടസപ്പെടാൻ കാരണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് സ്ഥാപിച്ച താല്‍ക്കാലിക കുടിവെള്ള വിതരണ സംവിധാനം സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്‍റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.