പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രതിഷേധം ; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചില്‍ പൊലീസ് നരനായാട്ട് ; നിരവധി പ്രവർത്തകർക്ക് പരിക്ക്

Jaihind News Bureau
Tuesday, January 19, 2021

 

തിരുവനന്തപുരം : ഇടതു സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചില്‍ പൊലീസ് നരനായാട്ട്. പ്രവർത്തകർക്കു നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പൊലീസ് അതിക്രമത്തില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ, എംഎല്‍എമാരായ കെ.എസ് ശബരീനാഥന്‍, വി.ടി ബല്‍റാം, റോജി.എം.ജോണ്‍, അന്‍വർ സാദത്ത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നല്‍കി. പിൻവാതിൽ നിയമനങ്ങളുടെ ഘോഷയാത്രയാണ് കേരളത്തിൽ നടക്കുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സർക്കാർ ജോലി പിണറായിയുടെ ഔദാര്യമല്ല, യുവതയുടെ അവകാശമാണ്.  പിൻവാതിൽ നിയമനങ്ങൾ റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/403073527462491