പോലീസ്, ഡിവൈഎഫ്ഐ ഗുണ്ടാവാഴ്ചക്കെതിരെ യൂത്ത് കോൺഗ്രസ് കമ്മീഷണർ ഓഫീസ് മാർച്ച്

Jaihind Webdesk
Wednesday, November 29, 2023

 

കോഴിക്കോട്: ജനാധിപത്യ സമരത്തിന്‍റെ കഴുത്തു ഞെരിക്കുന്ന പോലീസ്, ഡിവൈഎഫ്ഐ ഗുണ്ടാവാഴ്ചക്കെതിരെ ഇന്ന് യൂത്ത് കോൺഗ്രസ് കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും. വിവിധ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ മാർച്ചിൽ പങ്കെടുക്കും.