മുഖ്യന് കരിങ്കൊടിക്കാലം; മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind Webdesk
Tuesday, November 28, 2023

 

മലപ്പുറം: മുഖ്യമന്ത്രിയുടെ ബസിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം. മലപ്പുറം തിരൂരങ്ങാടിയില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രിയുടെ ബസിന് മുന്നില്‍ വന്ന പൈലറ്റ് വാഹനം പതിവുപോലെ അപകടകരമായ രീതിയില്‍ പ്രവർത്തകർക്ക് നേരെ ഓടിച്ചുകയറ്റി. ചാടി മാറിയതിനാല്‍ അപകടം ഉണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു.