കറുപ്പില്‍ നിറഞ്ഞ് പ്രതിഷേധം; പാലക്കാട് നഗരത്തില്‍ പ്രകടനം നടത്തി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, June 12, 2022

പാലക്കാട്: മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്കിന് പോലും വിലക്കേർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് നഗരത്തിൽ പ്രകടനം നടത്തി. കറുത്ത വസ്ത്രങ്ങളിഞ്ഞ് കറുപ്പ് നിറത്തിലുള്ള ബലൂണുകളുമായാണ് പ്രകടനം നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ നേതൃത്വം നൽകി.