ഇന്ധനവിലവർധന : പ്രതിഷേധ കാളവണ്ടി യാത്ര നടത്തി യൂത്ത് കോണ്‍ഗ്രസ്

Friday, July 30, 2021

ചങ്ങനാശ്ശേരി : യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധ കാളവണ്ടി യാത്ര നടത്തി. തെങ്ങണ ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥന്‍  ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്  സോബിച്ചൻ കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പി. എച്ച് നാസർ ഉദ്ഘാടനം ചെയ്തു.