എം.ബി. രാജേഷിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നോട്ടെണ്ണല്‍ യന്ത്രം സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്; ബാർ കോഴയില്‍ പ്രതിഷേധം ശക്തം

Monday, May 27, 2024

 

തിരുവനന്തപുരം: ബാർ കോഴയിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്‍റെ വസതിക്കു മുന്നിൽ നോട്ടെണ്ണൽ യന്ത്രം സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. എം.ബി. രാജേഷിന്‍റെ ഔദ്യോഗിക വസതിയിലേക്ക് നോട്ടെണ്ണൽ യന്ത്രവുമായി മാർച്ച് നടത്തിയ പ്രവർത്തകർ ഏറെനേരം ശക്തമായ പ്രതിഷേധമുയർത്തി. നോട്ടെണ്ണൽ യന്ത്രവു മായി ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രതിഷേധിച്ച പ്രവർത്തകർ പോലീസ് വലയത്തിനിടയിൽ യന്ത്രം സ്ഥാപിച്ച് പ്രതിഷേധിച്ചു.