പിൻവാതിൽ നിയമനനീക്കം ; ചവറ കെ.എം.എം.എല്ലില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം ; ബോർഡ് അംഗങ്ങളെ തടഞ്ഞു

Jaihind News Bureau
Wednesday, February 10, 2021

കൊല്ലം : പിൻവാതിൽ നിയമന നീക്കത്തിനെതിരെ കൊല്ലം ചവറ കെ.എം.എം. എല്ലിന് മുന്നിൽ  പ്രതിഷേധം. യൂത്ത് കോൺഗ്രസ്,  ആർവൈഎഫ് പ്രവർത്തകർ ഇന്‍റർവ്യൂ ബോർഡ് അംഗങ്ങളെ തടഞ്ഞു. വർക്കർ ഖലാസി തസ്തികയിലേക്ക്
പിൻവാതിൽ നിയമനം നടത്തുന്നതിന് രഹസ്യമായി ഇന്‍റർവ്യൂ നടത്താനുള്ള നീക്കമാണ് പ്രതിഷേധക്കാർ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ മാനേജ്മെന്‍റ് പൊലിസിന്‍റെ സാന്നിധ്യത്തിൽ സമരസമിതി നേതാക്കളുമായി ചർച്ച നടത്തുകയാണ്.