ശിവശങ്കറിന്‍റെ അറസ്റ്റ് : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധം

Jaihind News Bureau
Wednesday, October 28, 2020

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർ കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീപ് ജയിംസ്, പ്രിനിൽ മതുക്കോത്ത്, വി.രാഹുൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.