കൊവിഡ് കാലത്ത് ഇന്ധനവില കൊള്ള; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം| VIDEO

Jaihind News Bureau
Saturday, June 13, 2020

 

കൊവിഡ് കാലത്തും ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരത്ത് രാജ് ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഇരുചക്രവാഹനം ഉരുട്ടി പ്രതിഷേധം കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു.  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. എസ് നുസൂര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് തുടങ്ങിയവര്‍ നേതൃത്വ നല്‍കി.

വിലവർധനവിനെതിരെ കണ്ണൂരിൽ നടന്ന പ്രതിഷേധ മാര്‍ച്ചിന് ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസ്, സന്ദീപ് പാണപ്പുഴ, വി രാഹുൽ, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കൊയിലെരിയൻ, അനൂപ് തന്നട, വരുൺ തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണൂർ പഴയ ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്ന് ആരംഭിച്ച ഇരുചക്രവാഹനം ഉരുട്ടി പ്രതിഷേധം കലക്ടറേറ്റിന്  മുൻവശം സമാപിച്ചു.

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരിനാഥൻ എം.എൽ എ യുടെ നേതൃത്വത്തിൽ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ് കാലത്ത് കൈയ്യിൽ പണമില്ലാത്ത സാധാരണക്കാരായ ജനങ്ങൾക്കേറ്റ പ്രഹരമാണ് ഇന്ധനവില വര്‍ധനവെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിജിൻ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.പി പ്രവീൺ , ബിനു ചുള്ളിയിൽ, സംസ്ഥാന സെക്രട്ടറി നൂറുദ്ധീൻ കോയ എന്നിവർ പങ്കെടുത്തു.