തിരുവനന്തപുരം: നഗരസഭയിലെ 295 ഒഴിവുകളിലേക്ക്സിപിഎം പ്രവർത്തകരെ നിയമിക്കാന്‍ കത്ത് നല്കിയ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് നടത്തിയ മാർച്ചില്‍ പ്രതിഷേധമിരമ്പി. മേയർക്കെതിരായ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.
പ്രവർത്തകർക്ക് നേരെ നിരവധി തവണ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ച് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
https://www.facebook.com/JaihindNewsChannel/videos/1090681764974661