കേന്ദ്രത്തിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Friday, July 2, 2021

കോഴിക്കോട് : കേന്ദ്ര സർക്കാരിന്‍റെ കർഷക വിരുദ്ധ സമീപനത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. കോഴിക്കോട് നടവണ്ണൂരിൽ നടന്ന പരിപാടിയിൽ പ്രവർത്തകർ നെൽകൃഷിയിറക്കി പ്രതിഷേധിച്ചു.

കോഴിക്കോട് നടുവണ്ണൂരിലാണ് വ്യത്യസ്തമായ പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. കേന്ദ്ര സർക്കാരിന്‍റെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ ആയിരുന്നു സമരം.
നരയംകുളം കാപ്പുമ്മൽ താഴെ വയലിൽ നെൽകൃഷിയിറക്കിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി ദുൽഖിഫിൽ വിത്തിടൽ കര്‍മ്മം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് ടി.എം വരുൺ കുമാർ മുഖ്യാതിഥിയായിരുന്നു. മണ്ഡലം പ്രസിഡന്‍റ് രജീഷ് കൂട്ടാലിട അധ്യക്ഷനായിരുന്നു.