ശ്രീചിത്ര മെഡിക്കൽ സെന്‍ററിലെ സൗജന്യ ചികിത്സ നിഷേധത്തിനെതിരെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം

Jaihind News Bureau
Monday, December 2, 2019

ശ്രീചിത്ര മെഡിക്കൽ സെന്‍ററിലെ സൗജന്യ ചികിത്സ നിഷേധത്തിനെതിരെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. മെഡിക്കൽ സെന്റർ ഓഫീസിലേക്ക്‌ തള്ളിക്കയറിയ പ്രവർത്തകർ അഡ്മിനിസ്ട്രേഷൻ ഓഫീസ് ഉപരോധിച്ചു. ആശുപത്രിയിലെ ജീവനക്കാരും കരിദിനം ആചരിച്ച് പ്രതിഷേധിക്കുകയാണ്.

രോഗികളെ ദുരിതത്തിലാക്കുന്ന പുതിയ വരുമാന ഗ്രൂപ്പ് നിർണയം പിൻവലിക്കുക, മുൻ കാലങ്ങളിലെ സൗജന്യ ചികിൽസ തുടർന്നും നൽകുക, രോഗികളെ വലക്കുന്ന തലതിരിഞ്ഞ പരിഷ്കാരങ്ങൾ അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചയിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.
ശ്രീചിത്ര മെഡിക്കൽ സെന്‍റർ ഓഫീസിലേക്ക്‌ തള്ളിക്കയറിയ പ്രവർത്തകർ അഡ്മിനിസ്ട്രേഷൻ ഓഫീസ് ഉപരോധിച്ചു.

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് വിനോദ് യേശുദാസിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധം തീർത്തത്. പ്രവർത്തകർക്ക് പിൻതുണയുമായി ആശുപത്രി ജീവനക്കാരും രംഗത്ത് എത്തിയതോടെ പ്രതിഷേധം ശക്തമായി. ആശുപത്രി അധികൃതർ പ്രവർത്തകരുമായി ചർച്ചക്ക് തയ്യാറായെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ഉറപ്പ് അവർ നൽകിയില്ല.

സൗജന്യ ചികിത്സ നിഷേധത്തിനെതിരെ ആശുപത്രി ജീവനക്കാരും പ്രതിഷേധത്തിലാണ്.

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.