നവകേരള ബസിനെതിരെ വീണ്ടും കരിങ്കൊടി; അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Jaihind Webdesk
Monday, January 1, 2024

കൊച്ചി: പാലാരിവട്ടത്ത് നവകേരള ബസിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചു. അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മറ്റിയാണ് കരിങ്കൊടി കാണിച്ചത്. മുളന്തുരുത്തിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. ഇവരെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.