മുകേഷിന് പവർബാങ്ക്‌ അയച്ചുകൊടുത്ത് യൂത്ത് കോണ്‍ഗ്രസ് ; വിവിധയിടങ്ങളില്‍ പ്രതിഷേധം

Jaihind Webdesk
Monday, July 5, 2021

പത്തനംതിട്ട : സ്വന്തം ഫോണിന്‍റെ ചാർജ്ജ് 45 മിനിറ്റ് പോലും നിൽക്കുന്നില്ലെന്ന് പറഞ്ഞ കൊല്ലം എംഎൽഎ എം മുകേഷിന് 10000 എംഎഎച്ച്‌ ശേഷിയുള്ള പവർബാങ്ക്‌ തപാലിൽ അയച്ച്‌ യൂത്ത് കോണ്‍ഗ്രസ്. എംഎൽഎയുടെ ഫോണിലേക്ക്‌ വിളിച്ച 16 കാരനോട് കയർത്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി പവർ ബാങ്ക്‌ തപാലിൽ അയച്ചു നൽകിയത്‌.

എംഎല്‍എയ്ക്കെതിരെ കൊല്ലത്ത് വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സത്യപ്രതി‍ജ്ഞ ലംഘിച്ചെന്ന് ആരോപിച്ച് ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകൾക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. മുകേഷിന്റെ ആനന്ദവല്ലീശ്വരത്തെ ഓഫീസിലേക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം.