ഇന്ധനവില വർധന : സർക്കാരിന്‍റെ  നികുതി തുക ഉപഭോക്താക്കൾക്ക് തിരിച്ചു നൽകി യൂത്ത് കോണ്‍ഗ്രസ് ; വേറിട്ട പ്രതിഷേധം

Jaihind News Bureau
Saturday, December 12, 2020

 

തിരുവനന്തപുരം : ഇന്ധനവില വർധനവിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ വേറിട്ട  പ്രതിഷേധ പരിപാടി. യൂത്ത് കോൺഗ്രസ്‌ തിരുവനന്തപുരം നിയോജകമണ്ഡലം   കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കേരളത്തിലെ  ജനങ്ങൾ കൊവിഡ് മഹാമാരി കാരണം നട്ടം തിരിയുന്ന  സാഹചര്യത്തിലും സംസ്ഥാന സർക്കാരിന്‍റെ സെസ് ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.‌സംസ്ഥാന സർക്കാരിന്‍റെ  നികുതി തുക ഉപഭോക്താക്കൾക്ക് പ്രവർത്തകള്‍ തിരിച്ചു നൽകി.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് കിരൺ ഡേവിഡ്, അജയ് കുര്യാത്തി, അൻഷാദ് ചാല , ശ്രീജേഷ്, പ്രതുൽ, ആന്‍റണി ഫിനു, ഋഷഭ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.