‘അപവാദപ്രചാരണവും അടുക്കള ഷോയും’; ഡിവൈഎഫ്‌ഐക്ക് കിച്ചണ്‍ ഗൈഡ് അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം| VIDEO

കൊവിഡ് മഹാമാരിക്കെതിര കേരളം ഒറ്റക്കെട്ടായി പൊരുതുമ്പോൾ അപവാദ പ്രചരണവും അടുക്കള ഷോയുമായി എത്തുന്ന ഡിവൈഎഫ്ഐക്കെതിരെ മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം തലങ്ങളിൽ കിച്ചൺ ഗൈഡ് പുസ്തകം തപാല്‍ വഴി അയച്ചു കൊടുത്തായിരുന്നു  പ്രതിഷേധം.

മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. സമരത്തിന്‍റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം പോസ്റ്റ് ഓഫീസിന് സമീപം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി നിർവ്വഹിച്ചു. റിയാസ് മുക്കോളി അടക്കമുള്ള യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Comments (0)
Add Comment