മന്ത്രി എ.സി മൊയ്തീന് നേരെ തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

Jaihind News Bureau
Saturday, October 3, 2020

 

തൃശൂർ: മന്ത്രി എ.സി മെയ്തീന് നേരെ തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം. തൃശൂർ എരുമപ്പെട്ടിയില്‍ സ്‌കൂളിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് കടവല്ലൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു പ്രതിഷേധം. പന്നിത്തടത്തുവെച്ചാണ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. കുന്നംകുളം നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് എ.എം.നിധീഷ് , ലിപിന്‍.കെ.മോഹന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.