ബാർ കോഴ വിവാദം; എക്സെെസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind Webdesk
Tuesday, June 11, 2024

 

തിരുവനന്തപുരം: ബാർ കോഴ വിവാദത്തില്‍ എക്സെെസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയസഭയിലേക്ക് മാർച്ച് നടത്തി.  മാർച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. മാർച്ചിന് നേരെ പോലീസ് അതിക്രമം. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകർ തെറിച്ചുവീണു.  പ്രവർത്തകർ ബാരിക്കേഡു ഭേദിച്ച് പ്രതിഷേധിക്കുകയാണ്. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും. ബാറുകളല്ല സ്‌കൂളുകളാണ് തുറക്കുന്നത് എന്നു പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ 29ല്‍ നിന്ന് 803 ബാറുകളാക്കി ഉയര്‍ത്തി. സ്‌കൂളുകളില്‍ നിന്നാണോ ബാറുകളില്‍ നിന്നാണോ കുട്ടികള്‍ പഠിക്കേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. മന്ത്രിമാരെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസ് എടുക്കണണമെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു.  കക്കുക മുക്കുക എന്നത് മാത്രം മുഖമുദ്രയാക്കിയ ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. നിയമസഭയ്ക്ക് മുന്നില്‍ യൂത്ത് കോണ്‍സിന്‍റെ ശക്തമായ പ്രതിഷേധം തുടരുകയാണ്.