മകരവിളക്ക്‌ മാനവസൗഹൃദ ദീപം കൊളുത്തി യൂത്ത് കോൺഗ്രസ്

Jaihind Webdesk
Monday, January 16, 2023

 

പത്തനംതിട്ട: ശബരിമലയിൽ മകരജ്യോതി തെളിഞ്ഞ ദിവ്യമുഹൂർത്തത്തിൽ മാനവസൗഹൃദ ദീപം തെളിച്ച് യൂത്ത് കോൺഗ്രസ് പുതുചരിത്രം കുറിച്ചു. കഴിഞ്ഞ 52 ദിവസമായി പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍ പ്രവർത്തിച്ചുവരുന്ന യൂത്ത് കോൺഗ്രസ്‌ ഹെൽപ്പ് ഡെസ്ക്കിന്‍റെ നേതൃത്വത്തിലാണ് മകരസംക്രമ മുഹൂർത്തത്തിൽ ദീപം തെളിയിച്ച് അവിസ്മരണീയമാക്കിയത്.

കെഎസ്ആർടിസി കോർണറിൽ ധർമ്മശാസ്താവിന്‍റെ ചിത്രം അലങ്കരിച്ച് മൺചിരാതുക്കൾ തെളിച്ച് കർപ്പൂര പ്രഭയിൽ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷൻ പ്രൊഫ. സതീഷ് കൊച്ചുപ്പറമ്പിൽ മാനവസൗഹൃദ ദീപം തെളിയിച്ചു.  ആന്‍റോ ആന്‍റണി എംപി മതേതര സന്ദേശം നൽകി. നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു.

ജില്ലാ കോൺഗ്രസ് കമ്മറ്റി ഉപാധ്യക്ഷന്മാരായ അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, അഡ്വ. എ സുരേഷ് കുമാർ, എം.എസ് സിജു, മനു തയ്യിൽ, മനോഷ് ഇലന്തൂർ, വിഷ്ണു ആർ പിള്ള, അഖിൽ സന്തോഷ്, കാർത്തിക്ക് മുരിങ്ങമംഗലം, അസ്‌ലം കെ അനൂപ്, കണ്ണൻ കുമ്പളാംപൊയ്ക, രാധാകൃഷ്ണൻ വെട്ടൂർ, ജോസഫ് വിജയ്, കിരൺ മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.