പെഗാസസില്‍ അലയടിച്ച് പ്രതിഷേധം ; യൂത്ത് കോണ്‍ഗ്രസ് പാർലമെന്‍റ് മാർച്ചില്‍ സംഘർഷം ; ജലപീരങ്കി

Jaihind Webdesk
Thursday, August 5, 2021

ന്യൂഡല്‍ഹി : പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാർലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.  ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ദിഗ് വിജയ്‌സിങ് അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

https://www.facebook.com/indianyouthcongress/photos/a.10151963103386711/10158219365861711/

മാർച്ച് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. തന്റെ മാത്രമല്ല രാജ്യത്തെ എല്ലാവരുടെയും ഫോൺ മോദി ചോർത്തിയെന്ന്  രാഹുൽ ഗാന്ധി പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, തൊഴിലില്ലായ്മ തുടങ്ങി രാജ്യത്തെ ജനം ഉന്നയിക്കുന്ന ഒരു വിഷയത്തിലും മറുപടി നൽകാൻ നരേന്ദ്ര മോദി തയ്യാറല്ല. മോദി പ്രധാനമന്തി ആയിരിക്കുവോളം യുവാക്കൾക്ക് തൊഴിൽ ലഭിക്കില്ലന്നും നീതിക്കായി യുവാക്കള്‍ തെരുവിലിറങ്ങുമ്പോൾ മോദി സര്‍ക്കാരിന്റെ പതനം ആരംഭിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.