ഡോർ ടു ഡോർ ക്യാമ്പയിന്‍റെ വിജയവുമായി യൂത്ത് കോൺഗ്രസ് ഔട്ട്‌ റീച് സെൽ

Jaihind Webdesk
Saturday, September 2, 2023

കോട്ടയം: യൂത്ത് കോൺഗ്രസ് ഔട്ട്‌ റീച് സെല്ലിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളിയിലെ വിവിധ കോളനികളിൽ നടത്തിയ ഭവന സന്ദർശനം വേറിട്ട കാഴ്ചയായിരുന്നു. യൂത്തു കോൺഗ്രസ്‌ ഔട്ട്‌ റീച് സെൽ ദേശീയ അധ്യക്ഷൻ ചാണ്ടി ഉമ്മന്റെ നിർദ്ദേശപ്രകാരമായിരുന്നു കോളനികളിലെ ഭവന സന്ദർശനം…

കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയകരമായി പൂർത്തീകരിച്ച ഡോർ ടു ഡോർ ക്യാമ്പയിന്റെ അതേ രീതിയിൽ തന്നെയായിരുന്നു പുതുപ്പള്ളിയിലും നടന്നത്.

മണർക്കാട് ഉറവക്കൽ കോളനി, മീനടം പഞ്ചായത്തു മഞ്ഞാടി കോളനി, മണർക്കാട് രാജീവ് ഗാന്ധി കോളനി, തിരുവഞ്ചൂർ പറമ്പിക്കര കോളനി, ഉൾപ്പടെ 1500ഓളം വീടുകൾ ആണ് യൂത്ത് കോൺഗ്രസ്‌ ഔട്ട്‌ റീച് സെല്ലിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനം എത്തിയത്.

വിവിധ ജില്ലകളിൽ ഉള്ള നാഷണൽ കോർഡിനേറ്റർമാർ, സംസ്ഥാന ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, ഒത്തൊരുമിച്ചു നടത്തിയ ഡോർ ടുഡോർ ക്യാമ്പയിൻ നിയമ സഭ,ലോക്‌സഭ ഇലക്ഷനിൽ പരീക്ഷിക്കാൻ ആണ് യൂത്ത് കോൺഗ്രസ്‌ ഔട്ട്‌ റീച് സെല്ലിന്റെ തീരുമാനം