സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ കരുതല്‍; യൂത്ത് കെയര്‍ പദ്ധതിയിലൂടെ ആദ്യഘട്ടത്തില്‍ 100 പേര്‍ക്ക് വിമാന ടിക്കറ്റ്

Jaihind News Bureau
Wednesday, May 6, 2020

മടങ്ങിവരവിന് വഴിയൊരുങ്ങിയെങ്കിലും വിമാന ടിക്കറ്റ് നിരക്ക് സംബന്ധിച്ച് പ്രവാസികള്‍ ഇപ്പോഴും ആശങ്കയിലാണ്. കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ പലരും ദുരിതത്തിലാണ്. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്‍കൈയ്യെടുക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

യൂത്ത് കെയര്‍ പദ്ധതിയിലൂടെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 100 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ജിസിസി യൂത്ത് കെയര്‍ വിമാന ടിക്കറ്റ് നല്‍കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പോസ്റ്റിന് വന്‍സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.