മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും സിപിഎം ഗുണ്ടകളും ചേര്‍ന്ന് കെഎസ് യു – യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതക്കുന്നതില്‍ പ്രതിഷേധിച്ച് ബഹുജന മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച്. സംസ്ഥാനത്തെ എല്ലാ പോലീസ് സറ്റേഷനുകളിലേക്കും ഈ മാസം 20 ആം തീയതി രാവിലെ 11 മണിക്കാണ് മാർച്ച് നടത്തുക.
കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് , മറ്റു പോഷകസംഘടനകള്എന്നിവയുടെ നേതാക്കളും പ്രവർത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കും. നവകേരള യാത്ര അക്രമയാത്രയാകുകയും ജനങ്ങള്‍ പൊറുതി മുട്ടുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ ചെറുക്കാനുള്ള കോൺഗ്രസിന്റെ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അഭ്യര്‍ത്ഥിച്ചു.