അനധികൃത സ്വത്ത് സമ്പാദനം; മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, March 26, 2022

ആലപ്പുഴ : മന്ത്രി സജി ചെറിയാനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. തെര സത്യവാങ്മൂലത്തില്‍ സജി ചെറിയാന്‍ കാണിച്ച സ്വത്ത് 32 ലക്ഷം രൂപയാണ്. എന്നാല്‍ തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് അനധികൃത സ്വത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ആണ് പരാതി നൽകിയത്. മന്ത്രിയുടെ അനധികൃത സ്വത്ത് സമ്പാദനവും സാമ്പത്തിക സ്രോതസും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോകായുക്ത എന്നിവർക്കാണ് പരാതി നല്‍കിയിരിക്കുന്നത്.