വീണ്ടും ‘നവകേരള അറസ്റ്റ്’; ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു

Jaihind Webdesk
Wednesday, November 22, 2023

 

കണ്ണൂർ: നവകേരള സദസിന് മുന്നോടിയായി വീണ്ടും അറസ്റ്റ്. ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് ഷാനിദ് പുന്നാട്, പേരാവൂർ ബ്ലോക്ക് പ്രസിഡന്‍റ് നിധിൻ നടുവനാട്, ജിബിൻ, അർജുൻ സി.കെ. , എബിൻ കേളകം, ജോബിഷ് പോൾ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. പ്രവർത്തകരെ ഇരിട്ടി പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. അറസ്റ്റിലായവരെ സിപിഎം പ്രവർത്തകരും പിന്തുടർന്നിരുന്നു.