വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാവിനു നേർക്ക് ഡിവൈഎഫ്ഐ അക്രമം; വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചു

Jaihind News Bureau
Monday, June 22, 2020

യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ജിജോ പൊടിമറ്റത്തെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് പോയി മർദിച്ചു. പ്രാദേശിക രാഷ്ട്രീയ തർക്കത്തെ തുടർന്നാണ് മർദനം.അക്രമത്തിന് പിന്നിൽ ഡിവൈഎഫ് എന്ന് യൂത്ത് കോൺഗ്രസ്. മലപ്പുറത്ത്
കൊലവിളി മുദ്രാവാക്യവുമായി ഡി വൈഎഫ്ഐ പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ അക്രമം

ദിവസങ്ങളായി വയനാട് മാടക്കുന്നിൽ കോൺഗ്രസ് -സിപിഎം തർക്കം നിലനിൽക്കുന്നുന്നുണ്ട്. ഇതിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ സെക്രട്ടറി ജിജോ പൊടിമറ്റവും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ രാത്രിയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ ജിജോ പൊടിമറ്റത്തെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് പോയി യാത്ര മധ്യേ വാഹനം തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. കയ്യിനും മൂക്കിനും പരിക്കേറ്റ ജിജോയെ കൽപറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇന്നലെ മലപ്പുറത്ത് യൂത്ത് കോൺ പ്രവർത്തകരെ അരിഞ്ഞ് തള്ളുമെന്ന ഡിവൈഎഫ്ഐ കൊലവിളി മുദ്രവാക്യത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വരികയും വിവാദമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റത്.