കര്‍ഷകര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്‍റെ കിസാന്‍ മാര്‍ച്ച്

Jaihind News Bureau
Sunday, January 3, 2021

കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി കിസാന്‍ മാര്‍ച്ച് സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കിസാന്‍ മാര്‍ച്ചില്‍ നൂറിലധികം ട്രാക്ടറുകളുമായാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. കുഴല്‍മന്ദത്ത് നിന്ന് തുടങ്ങി പാലക്കാട് നഗരത്തില്‍ സമാപിച്ച മാര്‍ച്ച് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.