
തുടര്‍ ഭരണം ഒരു സര്‍ക്കാരിനെ എത്രത്തോളം ജനങ്ങളില്‍ നിന്ന് അകറ്റും എന്നുള്ളതിന്റെ തെളിവാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ് പറഞ്ഞു. ഈ ഗവണ്‍മെന്റിന് എതിരായ അന്തിമ സമരങ്ങള്‍ക്ക് തുടക്കം കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ആയി കേരളപ്പിറവിദിനത്തില്‍ കേരളത്തെ തകര്‍ത്ത ഇടതു ദുര്‍ഭരണത്തിനെതിരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി ക്ലിഫ് ഹൗസിലേക്ക് ലോങ്ങ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. നവംബര്‍ 1ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയ്ക്ക് മാര്‍ച്ച് ആരംഭിക്കും.
സമസ്ത മേഖലകളിലും ഈ സര്‍ക്കാര്‍ വരുത്തിയിട്ടുള്ള ആഘാതം വളരെ വലുതാണ്. തിരഞ്ഞെടുപ്പുകള്‍ കടന്നു വരുമ്പോള്‍ മാത്രം ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ശൈലി സാധാരണക്കാരന്റെ ദൈന്യതയെ ചൂഷണം ചെയ്യുന്നതിന് നടത്തുന്ന തിരഞ്ഞെടുപ്പ് അടവ് ആണ്. ഈ അടവുകളില്‍ വീണുപോകുന്നവരല്ല കഴിഞ്ഞ ഒമ്പതര വര്‍ഷക്കാലമായി പ്രയാസം അനുഭവിക്കുന്ന കേരളീയ ജനത.
കേരളത്തിന്റെ പൊതു കടം സമാനതകളില്ലാത്ത വിധം വര്‍ദ്ധിച്ചു. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്നു. വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചു, കെട്ടിടനികുതി കൂട്ടി വെള്ളക്കരം കൂട്ടി ,ഭൂനികുതി കൂട്ടി. പെന്‍ഷന്‍ കൊടുക്കാന്‍ എന്ന പേരില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ നേരത്തെ സെസും കൂട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉഅ കുടിശ്ശിക ഇനിയും ബാക്കി, ആരോഗ്യമേഖല അനാരോഗ്യം കൊണ്ട് നിവര്‍ന്ന് നില്‍ക്കാന്‍ പോലും ആകാതെ ആയി. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ഇന്ന് നമ്പര്‍ വണ്‍ അല്ല , നമ്പര്‍ സീറോ ആണ്. തൊഴിലില്ലായ്മ പെരുകുന്നു, യുവാക്കളും വിദ്യാര്‍ത്ഥികളും നാട് വിട്ട് പലായനം ചെയ്യുന്നു. വിദ്യാഭ്യാസ മേഖലയിലെ കാവി വല്‍ക്കരണത്തിന് കേന്ദ്രസര്‍ക്കാരിന് കുടപിടിച്ചുകൊണ്ട് സംസ്ഥാന ഗവണ്‍മെന്റ് മുന്നോട്ട് പോകുന്നു. എണ്ണിയാലൊടുങ്ങാത്ത പിഴവുകളിലും പോരായ്മകളിലും ഒരു സര്‍ക്കാര്‍ ഒരു ജനതയുടെ വികസന സ്വപ്നങ്ങള്‍ക്ക് തകര്‍ത്ത് കേരളത്തെ മരുഭൂമിയാക്കുന്നു. പി ആര്‍ പ്രചാരണങ്ങള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നു, ഉയര്‍ന്ന നികുതിയും കുറഞ്ഞ സേവനവും കൂടുതല്‍ പ്രചരണവുമായി സംസ്ഥാന ഗവണ്‍മെന്റ് കേരളത്തെ തകര്‍ക്കുകയാണ് . അതിനാല്‍ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേയുള്ള ശക്തമായ പ്രതിഷേധമായിരിക്കും നാളെ തിരുവനന്തപുരത്ത് യൂത്ത്‌കോണ്‍ഗ്രസ് നടത്തുക. എല്ലാ പ്രവര്‍ത്തകരും തിരുവനന്തപുരം പാളയം രക്താസാക്ഷി മണ്ഡപത്തിലേക്ക് എത്തിച്ചേരണം എന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ആഹ്വാനം ചെയ്യുന്നു