വിടപറഞ്ഞകന്ന ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ആദരമൊരുക്കി യൂത്ത് കോണ്‍ഗ്രസ്. ലതാ മങ്കേഷ്കറിന്‍റെ ഓര്‍മകളുണർത്തുന്ന അനശ്വര ഗാനങ്ങള്‍ കോർത്തിണക്കി സംഗീതാർച്ചന ഒരുക്കിയാണ് മഹാഗായികയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ ആദരം. സ്റ്റീഫന്‍ ദേവസി, നിത്യ മാമ്മന്‍, ഇഷാന്‍ ദേവ് എന്നിവർ ഗാനങ്ങള്‍ ആലപിക്കും. ഇന്ന് (06-02-2022) രാത്രി 9 മണി മുതല്‍ യൂത്ത് കോണ്‍ഗ്രസ് കേരള എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനാർച്ചനയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
https://www.facebook.com/KeralaPradeshYouthCongressOfficial/photos/a.1484895608429178/3009819945936729/