കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം ; യൂത്ത് കോൺഗ്രസ് ‘ജയ് കിസാൻ മാർച്ച്’ ഇന്ന്

Jaihind News Bureau
Saturday, January 2, 2021

പാലക്കാട് : കേന്ദ്ര സർക്കാറിന്‍റെ കർഷക വിരുദ്ധ  നിയമങ്ങൾക്കെതിരെ സമരം നയിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന  കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന്  ‘ജയ് കിസാൻ മാർച്ച്’  നടത്തും. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്,  യൂത്ത് കോൺഗ്രസിന്‍റെ ചുമതലയുളള എഐസിസി സെക്രട്ടറി കൃഷ്ണ അല്ലാവരു എന്നിവർ  വൈകിട്ട്     3ന് പാലക്കാട്, കുഴൽമന്ദത്ത്  നിന്ന് ആരംഭിക്കുന്ന    ട്രാക്ടർ മാർച്ചിന്   നേത്യത്വം   നൽകും.

പാലക്കാട് വിക്ടോറിയ കോളേജ്  മൈതാനത്തു നിന്ന്  കോട്ട മൈതാനം വരെ പ്രവർത്തകർ  ഐക്യദാർഢ്യ പ്രകടനം നടത്തും. തുടർന്ന്    5 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ യൂത്ത്  കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ  എം.എല്‍.എ അധ്യക്ഷത വഹിക്കും.