അനുവിന്‍റെ ആത്മഹത്യ : പി.എസ്.സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പട്ടിണി സമരം | Video

Jaihind News Bureau
Monday, August 31, 2020

 

തിരുവനന്തപുരം : യുവജനങ്ങളെ വഞ്ചിക്കുന്ന പി.എസ്‌.സി നിലപാടിനെതിരെ പി.എസ്.സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്‌ പട്ടിണി സമരം നടത്തുന്നു. യൂത്ത് കോൺഗ്രസ്‌ പ്രസിഡന്‍റ് ഷാഫി പറമ്പിൽ, വൈസ് പ്രസിഡന്‍റുമാരായ കെ.എസ് ശബരീനാഥൻ എം.എല്‍.എ, എന്‍.എസ് നുസൂർ, എസ്.എം ബാലു, പ്രേംരാജ്, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി എന്നിവരാണ് പട്ടിണി സമരം നടത്തുന്നത്.

അനുവിന്‍റെ മരണത്തിന് ഉത്തരവാദി പിണറായി വിജയനും, പി.എസ്.സിയും സർക്കാരുമാണ്. പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി കൊടുക്കാൻ സർക്കാർ തയ്യാറായില്ലെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സർക്കാരിന്‍റെ യുവജന വഞ്ചനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.