ലോക്ക്ഡൗണിൽ ഗുജറാത്തില്‍ കുടുങ്ങിയവർക്ക് തുണയായി യൂത്ത് കോണ്‍ഗ്രസ്; മലയാളി സംഘത്തെ സുരക്ഷിതരായി നാട്ടിലെത്തിച്ചു

Jaihind News Bureau
Tuesday, May 19, 2020

മലപ്പുറം : യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഗുജറാത്തിലെ വാസാട് ജില്ലയിലെ വാഫിയിൽ ലോക്ക് ഡൗണിൽ കുടുങ്ങിയ പത്ത് മലയാളികളെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി രാജീവിന്‍റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു.

ചങ്ങരംകുളം, തവനൂർ ,കുന്നംകുളം, ചാലിശേരി സ്വദേശികളായ തൊഴിലാളികളെയാണ് നാട്ടിലെത്തിച്ചത്. യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം ജനറൽ സെക്രട്ടറി റഹീം മാട്ടം, ജാഫർ ചങ്ങരംകുളം എന്നിവരുമായി ബന്ധപ്പെട്ട തൊഴിലാളികൾ നാട്ടിലെത്താൻ സഹായം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി രാജീവ് സൂറത്ത് അബ്ദുറഹ്മാൻ , റഫീഖ് പാലാ എന്നിരുമായി ബന്ധപ്പെട്ട് മിനി ബസില്‍ ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു.

teevandi enkile ennodu para