വാക്ക് പാലിച്ച് യൂത്ത് കോണ്‍ഗ്രസ്; മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീപ്പ് നഷ്ടമായ യുവാവിന് ജീപ്പ് കൈമാറി

 

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീപ്പ് നഷ്ടമായ യുവാവിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ജീപ്പ് വാങ്ങി നൽകി. മുണ്ടക്കൈ സ്വദേശി നിയാസിനാണ് ജീപ്പ് ലഭിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ വാഹനം കൈമാറി. നിയാസിന്‍റെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരകേന്ദ്രമായ കള്ളാടി 900 കണ്ടിയിൽ ജീപ്പ് സർവീസ് നടത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ആളാണ് നിയാസ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ തന്‍റെ ഉപജീവനമാർഗമായ ജീപ്പ് തകർന്നതോടെ വലിയ പ്രയാസത്തിൽ ആയിരുന്നു. നിയാസിന്‍റെ വിഷമം മനസിലാക്കിയാണ് യൂത്ത് കോൺഗ്രസ് ജീപ്പ് വാങ്ങി നല്‍കിയത്.

Comments (0)
Add Comment