അനുവിന്‍റെ വീടിനു യൂത്ത് കോൺഗ്രസിന്‍റെ അനിശ്ചിതകാല നിരാഹാരം സമരം

Jaihind News Bureau
Tuesday, September 1, 2020

പി എസ് സി റാങ്ക് ലറ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യാ ചെയ്ത അനുവിന്‍റെ വീടിനു യൂത്ത് കോൺഗ്രസ് പ്രവർത്തകർ അനിശ്ചിതകാല നിരാഹാരം സമരം ആരംഭിച്ചു. യൂത്ത് കോൺഗ്രസ്‌ പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്‍റ് ബ്രഹ്മിൻ ചന്ദ്രന്‍റെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ് നുസൂർ ഉദ്ഘാടനം ചെയ്തു . ഇന്നലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സമരപ്പന്തലിന് നേരെ ആക്രമണം നടത്തിയിരുന്നു. അനുവിന്‍റെ വീടിനു നേരെയും കല്ലെറിഞ്ഞിരുന്നു. അനുവിന്‍റെ കുടുംബത്തിനെ ആക്രമിക്കാൻ ശ്രമിച്ച ഡിവൈഎഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും അനുവിന്‍റെ അച്ഛന്‍റെ മുൻപിൽ വച്ച് PSC എഴുതുന്ന എല്ലാപേർക്കും തൊഴിൽ നൽകാൻ കഴിയില്ല എന്ന് ദാർഷ്ട്യം പറഞ്ഞ ഹരീന്ദ്രൻ എം എൽ എ പരസ്യമായി മാപ്പ് പറയണമെന്നും എൻ എസ് നുസൂർ പറഞ്ഞു. അനുവിന്‍റെ കുടുംബത്തിന്‍റെ സംരക്ഷണം ഏറ്റെടുക്കണമെന്നും അനുവിന്‍റെ ജ്യേഷ്ഠന് ജോലി നൽകണമെന്നും എൻ എസ് നുസൂർ ആവശ്യപ്പെട്ടു.

കെപിസിസി സെക്രട്ടറി ആർ. വത്സലൻ, ഡിസിസി ജനറൽ സെക്രട്ടറി പാറശ്ശാല സുധാകരൻ, യുഡിഎഫ‌് ചെയർമാൻ ദസ്തക്കിർ, കൊല്ലിയോട് സത്യനേശൻ എന്നിവർ സംസാരിച്ചു