ഇഐഎ 2020: കേന്ദ്രവനം മന്ത്രിയുടെ പേജിലേക്ക് യൂത്ത് കോൺഗ്രസിന്‍റെ കമന്‍റ് മാർച്ച്

Jaihind News Bureau
Tuesday, August 11, 2020

ഐഎ 2020 പിൻവലിക്കണമെന്ന ആവശ്യം കേരളത്തിൽ ശക്തമാവുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ക്യാംപെയിൻ ഇപ്പോൾ രാഷ്ട്രീയ പാർട്ടികളും ഏറ്റെടുക്കുകയാണ്. തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വൈകിട്ട് എഴുമണിക്ക് പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുടെ ഫെയ്സ്ബുക്ക് പേജിൽ കമന്‍റ് മാർച്ച് നടത്തിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.