പ്രധാനമന്ത്രിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മാ ദിനമായി ആചരിച്ച് യൂത്ത് കോൺഗ്രസ്

Jaihind Webdesk
Friday, September 17, 2021

 

കണ്ണൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മാ ദിനമായി ആചരിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന തൊഴിൽ രഹിതരുടെ പ്രതിഷേധ ക്യൂ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, സുധീപ് ജയിംസ്, രാഹുൽ വി, സന്ദീപ് പി, വരുൺ എംകെ തുടങ്ങിയവർ നേതൃത്വം നൽകി. യുവജനങ്ങൾക്ക് തൊഴിൽ നൽകണമെന്ന വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചു.