തലശേരിയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം | VIDEO

Jaihind Webdesk
Saturday, February 18, 2023

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ തലശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വിവ കേരളം ക്യാമ്പെയ്ന്‍റെ സംസ്ഥാന തല ഉദ്ഘാടനത്തിന് തലശേരിയിലേക്ക് പോകുമ്പോൾ ചിറക്കരയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നിമിഷ, ബ്ലോക്ക് പ്രസിഡന്‍റ്ചിന്മയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം
കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ മൂന്ന് റൂട്ടുകൾ ഒരുക്കിയിരുന്നു. 40 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.

https://www.youtube.com/watch?v=qbLa8hsrKEU